Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ: ഗവർണർക്കു പി.ടി.തോമസ് എംഎൽഎയുടെ കത്ത്

തിരുവനന്തപുരം∙ജനുവരി ഒന്നിനു വനിതാ മതിൽ തീർക്കുന്നതിനു സർക്കാർ ഖജനാവിൽ നിന്നു ഫണ്ട് വിനിയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു പി.ടി.തോമസ് എംഎൽഎ ഗവർണർ പി.സദാശിവത്തിനു കത്തു നൽകി. ഭരണഘടനാപരമായ വ്യവസ്ഥകൾ ലംഘിച്ചാണു വനിതാ മതിലിനുപണം ചെലവഴിക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

ജനങ്ങളിൽ നിന്നു പിരിക്കുന്ന നികുതിപ്പണത്തിൽ നിന്ന് ഒരു പൈസ പോലും ഇത്തരത്തിൽ ഭരണഘടനാ വിരുദ്ധമായി ചെലവഴിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. വനിതാ മതിലിനായി പണം എന്തെങ്കിലും ചെലവഴിച്ചിട്ടുണ്ടെങ്കിൽ ആ തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കി സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിനു ഗവർണർ നിർദേശിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.