Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ടി. ജലീലിന്റെ ബന്ധുനിയമനം: വകുപ്പ് സെക്രട്ടറിയുടെ നടപടി മറികടന്നെന്ന് ഫിറോസ്

K.T. Jaleel കെ.ടി.ജലീൽ, പി.കെ.ഫിറോസ്

ആലപ്പുഴ ∙ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ പുതിയ തെളിവുകളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. നിയമസഭ നടക്കുന്ന സമയത്ത് വിവരാവകാശ മറുപടി ലഭ്യമാക്കാതിരിക്കാൻ ഉദ്യോഗസ്ഥർ മനഃപൂർവം വൈകിച്ചെന്നും ഫിറോസ് ആരോപിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു ഡപ്യൂട്ടേഷൻ പറ്റില്ലെന്ന പിന്നാക്ക വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നോട്ടുകളും ഇത് അംഗീകരിച്ച വകുപ്പ് സെക്രട്ടറിയുടെ നടപടിയും മറികടന്നാണു മന്ത്രി നിയമന നിർദേശം നൽകിയതെന്ന തെളിവാണു ഫിറോസ് പുറത്തുവിട്ടത്.

കെ.ടി.അദീബ് ജോലി ചെയ്യുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യ ബാങ്ക് ആയതിനാൽ  ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലേക്കു നിയമിക്കാൻ സാധിക്കില്ലെന്നു കാണിച്ചാണ് ഉദ്യോഗസ്ഥർ‍ നോട്ട് നൽകിയത്. സ്വകാര്യ ബാങ്കിലെ സേവന–വേതന വ്യവസ്ഥകൾ വ്യത്യസ്തമായതിനാൽ ഡപ്യൂട്ടേഷൻ സാധിക്കില്ലെന്നു വ്യക്തമാക്കി ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിക്കു ഫയൽ കൈമാറി. സെക്രട്ടറി ഇതംഗീകരിച്ചു മന്ത്രിക്കു നൽകിയെങ്കിലും അദീബിനെ നിയമിക്കാൻ നിർദേശം നൽകി മന്ത്രി ഫയൽ മടക്കുകയായിരുന്നു.

ഇതോടെ മന്ത്രി കെ.ടി.ജലീലിന്റെ എല്ലാ വാദങ്ങളും ഇല്ലാതായെന്നും വിജിലൻസിൽ നൽകിയ പരാതിയുടെ മറുപടി ലഭിച്ചാൽ ഉടൻ കോടതിയെ സമീപിക്കുമെന്നും പി.കെ.ഫിറോസ് പറഞ്ഞു. നിയമനത്തിൽ മുഖ്യമന്ത്രിക്കു കൂടി അറിവുള്ളതു കൊണ്ടാണു ജലീലിനെ സംരക്ഷിക്കുന്നതെന്നും ആരോപിച്ചു.

related stories