Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ നിരോധനാജ്ഞ 22 വരെ നീട്ടി

sabarimala-crowd-after-restrictions-removed ശബരിമലയിൽ വ്യാഴാഴ്ച അനുഭവപ്പെട്ട തിരക്ക്.

ശബരിമല ∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 22 വരെ നീട്ടി. യുവതീപ്രവേശത്തിനെതിരെ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഇന്നലെ വീണ്ടും കലക്ടർക്കു റിപ്പോർട്ട് നൽകി.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച 8 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി തൽസ്ഥിതി തുടരണമെന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ നീട്ടിയത്.