Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയന്നയിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

gracy-roy വിയന്നയിൽ കൊല്ലപ്പെട്ട നഴ്സ് ഗ്രേസി (ഇടത്ത്). കസ്റ്റഡിയിലുള്ള ഭർത്താവ് റോയ്.

തൃശൂർ∙ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി വെളിയത്ത് റോയിയുടെ ഭാര്യ ഗ്രേസി (46) ആണു മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് റോയി (51) പൊലീസ് കസ്റ്റഡിയിലാണ്. ഇവർ വർഷങ്ങളായി വിയന്നയിൽ താമസിച്ചു വരുന്നവരാണ്. 

സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിലെ ബാത്ത് ടബിൽ കൈത്തണ്ട മുറിച്ചു രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വിശദപരിശോധനയിൽ തലയുടെ പിൻഭാഗത്ത് മാരകമായ മുറിവു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. കൊല നടത്തിയ ശേഷം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ബാത്ത് ടബ്ബിൽ കിടത്തിയതാണെന്നു റോയി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മക്കൾ: റോബിൻ, റെൻസൻ, രേഖ.