Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60 കഴിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് ട്രെയിൻ യാത്രാനിരക്കിൽ 40% ഇളവ്

train

ആലപ്പുഴ ∙ പുതുവർഷം മുതൽ ട്രെയിനിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്കും യാത്രാനിരക്കിൽ ഇളവ്. 60 വയസ്സിനുമേൽ പ്രായമുള്ള ട്രാൻസ്ജെൻഡറുകൾക്ക് യാത്രാനിരക്കിൽ 40% ഇളവു നൽകാനാണു തീരുമാനം. ജനുവരി 1 മുതൽ നിരക്ക് ഇളവ് പ്രാബല്യത്തിൽ വരും. മുൻപ് ഇതു സ്ത്രീ, പുരുഷന്മാർക്കു മാത്രമായിരുന്നു അനുവദിച്ചിരുന്നത്.

60 വയസ്സിനുമേൽ പ്രായമുള്ള പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ്സിനുമേൽ പ്രായമുള്ള വനിതകൾക്ക് 50 ശതമാനവും ഇളവാണ് അനുവദിക്കുന്നത്. ട്രാൻസ്ജെൻഡറുകളെക്കൂടി ഉൾപ്പെടുത്തി സോഫ്റ്റ്‍വെയറുകൾ ഉൾപ്പെടെ നവീകരിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകി.