Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജചിത്രം: ഋഷിരാജ് സിങ് ഡിജിപിക്ക് പരാതി നൽകി

Rishiraj Singh

തിരുവനന്തപുരം ∙ അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. ‘ഡിജിപി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നു’എന്ന അടിക്കുറിപ്പോടെ തന്റെ രൂപസാദൃശ്യമുള്ള ചിത്രം പ്രചരിക്കുന്നതായി ഋഷിരാജ് സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു .

ഇതു താനാണെന്നു ആളുകളെ െതറ്റിദ്ധരിപ്പിക്കാൻ വേണ്ടി ദുരുദ്ദേശ്യത്തോടെ ആരോ ചെയ്തതാണെന്നും വ്യാജചിത്രവും അടിക്കുറിപ്പും പോസ്റ്റ് ചെയ്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

related stories