Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകുൾ വാസ്നിക് രണ്ടിനെത്തും; 5 ജില്ലകളിൽ ആദ്യഘട്ട പര്യടനം

തിരുവനന്തപുരം∙ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താ‍ൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ ജില്ലാ പര്യടനം ജനുവരി രണ്ടിന് ആരംഭിക്കും. 14 ജില്ലകളും അദ്ദേഹം സന്ദർശിക്കുമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

രണ്ടിന് കാസർകോട്. മൂന്നിന് കണ്ണൂർ, നാലിന് കോഴിക്കോട്, അഞ്ചിന് വയനാട്, ആറിന് മലപ്പുറം ജില്ലകളിലെ പരിപാടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ പത്തിന് ജില്ലാ പാർട്ടി ആസ്ഥാനങ്ങളിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കും. തുടർന്ന് സംഘടനാ വിഷയങ്ങളെയും ജില്ലയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുൻ ഒരുക്കങ്ങളെയും കുറിച്ചു നേതാക്കളെ പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും.

രണ്ടാംഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മൂന്നാംഘട്ടത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും വാസ്നിക് എത്തും.