രാഹുലിന്റെ ഗൾഫ് പര്യടനം: മുന്നൊരുക്കങ്ങൾക്ക് മൂന്നംഗ സംഘം

SHARE

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾ നടത്താൻ എഐസിസി നിർദേശപ്രകാരം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി കൺവീനറായി മൂന്നംഗ സംഘത്തെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയോഗിച്ചു. എംപിമാരായ എം.കെ. രാഘവൻ, ആന്റോ ആന്റണി എന്നിവരാണു മറ്റുള്ളവർ.

11, 12 തീയതികളിലാണു രാഹുലിന്റെ യുഎഇ സന്ദർശനം. കൊടിക്കുന്നിലിന്റെ നേതൃത്വത്തിലുള്ള സംഘം എട്ടിനു ദുബായിലെത്തും. കെപിസിസിയുടെ പ്രവാസി സംഘടനയായ ഒഐസിസിയുടെ ഗൾഫിലെ യൂണിറ്റുകളുടെ യോഗം വിളിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണു സംഘത്തിന്റെ ചുമതല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA