ട്രാക്കിൽ അറ്റകുറ്റപ്പണി: 11 വരെ ട്രെയിനുകൾക്കു നിയന്ത്രണം; പകൽ സർവീസുകളെ ബാധിക്കില്ല

palakkad-train
SHARE

കൊല്ലം∙ പെരിനാട് റെയിൽവേ സ്റ്റേഷൻ പരിധിയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ 11 വരെ വിവിധ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. രാത്രിയാകും ജോലികളെന്നതിനാൽ പകൽ സർവീസുകളെ നിയന്ത്രണം ബാധിക്കില്ലെന്നു റെയിൽവേ അറിയിച്ചു. 

കൊല്ലം – ആലപ്പുഴ പാസഞ്ചർ 6, 7, 9,11 തീയതികളിലും ആലപ്പുഴ – കൊല്ലം പാസഞ്ചർ 5,6,8,10 തീയതികളിലും പൂർണമായി റദ്ദാക്കി. ആലപ്പുഴ വഴി സർവീസ് നടത്തുന്ന എറണാകുളം – കൊല്ലം മെമു, കോട്ടയം വഴി പോകുന്ന എറണാകുളം – കൊല്ലം പാസഞ്ചർ എന്നിവ ഇന്നും നാളെയും കായംകുളത്തു സർവീസ് അവസാനിപ്പിക്കും. ആലപ്പുഴ വഴി പോകുന്ന കൊല്ലം – എറണാകുളം മെമു, കൊല്ലം – കോട്ടയം പാസഞ്ചർ എന്നിവ നാളെയും 5നും കായംകുളത്തു സർ‌വീസ് അവസാനിപ്പിക്കും.

ഇന്നു നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള ട്രെയിനുകൾ: 

രാത്രി 8.30നു പുറപ്പെടേണ്ട തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് 9.30നും രാത്രി 10നു പുറപ്പെടേണ്ട തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് 11നുമായിരിക്കും സർവീസ് ആരംഭിക്കുക. രാത്രി 9.20നു പുറപ്പെടേണ്ട കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് 10.20നു യാത്ര തുടങ്ങും. പാലക്കാട് – തിരുനെൽവേലി എക്സ്പ്രസിനു കായംകുളത്തിനും ശാസ്താംകോട്ടയ്ക്കുമിടയിൽ 2 മണിക്കൂർ 40 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും.

ചെന്നൈ എഗ്‌മോർ – ഗുരുവായൂർ, പാലക്കാട് – തിരുനെൽവേലി, തിരുവനന്തപുരം – മധുര അമൃത, കൊല്ലം– ഹൈദരാബാദ്, ഹൈദരാബാദ്– കൊല്ലം സ്പെഷൽ, മംഗളുരൂ– തിരുവനന്തപുരം, കന്യാകുമാരി– ദിബ്രുഗഡ വിവേക്, കൊച്ചുവേളി– ലോക്മാന്യതിലക്, തിരുവനന്തപുരം  – ഹസ്രത് നിസാമുദീൻ, ഗംഗാനഗർ – കൊച്ചുവേളി, വെരാവൽ– തിരുവനന്തപുരം, മുംബൈ സിഎസ്ടി– തിരുവനന്തപുരം ട്രെയിനുകൾക്ക് 11 വരെ 15 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ ഈ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA