കൊല്ലം ബൈപാസ്: ഉദ്ഘാടകൻ പ്രധാനമന്ത്രി തന്നെ

kollam-bypass-modi
SHARE

കൊല്ലം ∙ ബൈപാസിന്റെ ഉദ്ഘാടനം 15ന് 5.30നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർവഹിക്കും. ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. തിരുവനന്തപുരത്തു നിന്നു ഹെലികോപ്റ്റർ മാർഗം 5.20നു കൊല്ലത്ത് എത്തുമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചിട്ടുള്ളത്.

ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്ന് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ച മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്നു തിരുവനന്തപുരത്തു പറഞ്ഞു. കേരള ഹൗസ് റസിഡന്റ് കമ്മിഷണറെയാണു സന്ദർശനവിവരം പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. പ്രധാനമന്ത്രി സൗകര്യം അറിയിച്ചാൽ അതവഗണിക്കാൻ സർക്കാരിനാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

പ്രധാനമന്ത്രിക്കു കൊല്ലത്തു 2 പരിപാടികളാണുള്ളത്. കന്റോൺമെന്റ് മൈതാനത്തു ബിജെപി റാലിയാണു മറ്റൊന്ന്. കൊല്ലം, ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരാണു റാലിയിൽ പങ്കെടുക്കുന്നത്. ബൈപാസ് ഉദ്ഘാടനത്തിനു ശേഷമായിരിക്കും പ്രധാനമന്ത്രി റാലിയിൽ പ്രസംഗിക്കുക. എന്നാൽ ഇതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA