ശബരിമല: ഫെയ്സ്ബുക്കിൽ വിവാദ കുറിപ്പുമായി പ്രിയനന്ദനൻ; പ്രതിഷേധിച്ചപ്പോൾ പിൻവലിച്ചു

SHARE

ചേർപ്പ് (തൃശൂർ) ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയനന്ദനൻ ഫെയ്സ്ബുക്കിൽ അപകീർത്തികരമായ കുറിപ്പിട്ടെന്നാരോപിച്ച് ശബരിമല കർമസമിതി പ്രവർത്തകർ വല്ലച്ചിറയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. പ്രകടനം വീടിനു സമീപം പൊലീസ് തടഞ്ഞു. ഇതിനിടയിൽ പ്രിയനന്ദനൻ കുറിപ്പ് പിൻവലിച്ചു.

ഭാഷ മോശമായതിനാലാണ് പിൻവലിക്കുന്നതെന്നും മാപ്പുപറയില്ലെന്നും സംവിധായകൻ പ്രതികരിച്ചു. പ്രിയനന്ദനനെതിരെ കേസുകൊടുക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ധർണ ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം െചയ്തു. വി.കെ.രാജൻ, ബാബു വലിയവീട്ടിൽ, സി.കണ്ണൻ, ലൗലേഷ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA