മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് ഷെയർ ചെയ്ത ഉദ്യോഗസ്ഥനു സസ്പെൻഷൻ

SHARE

കൊല്ലം ∙ മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഷെയർ ചെയ്ത കമ്മിഷണർ ഓഫിസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കൊല്ലം പൊലീസ് കമ്മിഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ നേതാവുമായ എസ്.ഷിബുവിനെതിരെയാണു നടപടി.

മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരെ ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളാണ് ഇദ്ദേഹം ഷെയർ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണു ഷിബുവിനെ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം സസ്പെൻഡ് ചെയ്തത്. വിവാദത്തിനു കാരണമായ പോസ്റ്റുകൾ നീക്കിയെങ്കിലും സൈബർ സെൽ ഇവ വീണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA