ശബരിമല: രാഷ്ട്രീയ മുതലെടുപ്പിനു മോദിയുടെ ശ്രമം: ഉമ്മൻ ചാണ്ടി

Oommen-Chandy-image-13
SHARE

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ മത സൗഹാർദവും ആചാരക്രമങ്ങളും സംരക്ഷിക്കുതിനു പകരം രാഷ്ട്രീയ മുതലെടുപ്പു നടത്താനാണു ബിജെപിയുടെ ശ്രമമെന്നു കൊല്ലത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെളിയിച്ചതായി മുൻുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഘർഷം ആളിക്കത്തിച്ചു വർഗീയ ധ്രുവീകരണത്തിനാണു മാർകിസ്റ്റ് പാർട്ടിയും ബിജെപിയും ശ്രമിക്കുന്നതെന്ന യുഡിഎഫിന്റെ ആരോപണം ശരിവയ്ക്കുതാണു പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സർക്കാരിന്റെ നിലപാടും.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി വപ്പോൾ അഭിപ്രായ സമന്വയത്തിനോ തുറന്ന മനസ്സോടെയുള്ള കൂടിയാലോചനകളോ നടത്താതെ കോടതിവിധിയുടെ ബാദ്ധ്യതയെക്കുറിച്ചു മാത്രം ചിന്തിച്ചു മുഖ്യമന്ത്രി മുന്നോട്ടു പോകുകയാണു ചെയ്തത്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതു സർക്കാരിന്റെ കടമയാണ്.

രാഹുൽ ഗാന്ധിക്കു ദുബായിൽ ലഭിച്ച വൻ വരവേൽപിനു കാരണം അദ്ദേഹത്തിന്റെ ഉയർന്ന പ്രതിച്ഛായ മാത്രമാണെന്നു ഉമ്മൻചാണ്ടി പറഞ്ഞു. അവിടെ ആളെക്കൂട്ടാൻ ആർക്കും പ്രത്യേകിച്ച് അധ്വാനിക്കേണ്ടി വന്നില്ല. തനിക്ക് അതിന്റെ പേരിൽ ഒരു ക്രെഡിറ്റും നൽകേണ്ടതില്ല. രാഹുൽ എത്തുന്നതറിഞ്ഞ നിമിഷം മുതൽ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ ശ്രമം ഉണ്ടായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA