ആലപ്പാട് കരിമണൽ ഖനനം: സർക്കാരിന് നോട്ടിസ്

SHARE

കൊച്ചി ∙ പരിസ്ഥിതി ആഘാതം സംബന്ധിച്ചു പഠിച്ച സമിതിയുടെ ശുപാർശ നടപ്പാക്കും വരെ കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനം തടയണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനും മറ്റും നോട്ടിസ് പുറപ്പെടുവിച്ചു. പഞ്ചായത്ത് നിവാസിയായ കെ.എം. ഹുസൈൻ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്.

സർക്കാർ നിയമിച്ച പഠന സമിതി 2018 ഫെബ്രുവരി 2നു സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയെടുക്കാതെ ഖനനം തുടരുന്നതു പഞ്ചായത്തിനു നാശമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഖനന മേഖലയുടെ സാറ്റലൈറ്റ് ചിത്രം ഹാജരാക്കാൻ സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനു നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA