കെഎസ്ആർടിസി കരാർ വ്യവസ്ഥ നടപ്പിലാക്കും

ksrtc-kollam
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് 2012-ലെ കരാർ പ്രകാരമുള്ള  സേവന വേതന വ്യവസ്ഥകൾ നടപ്പാക്കാൻ അഡീ. ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി. മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളെല്ലാം നടപ്പാക്കുമെന്നു മാനേജ്മെന്റ് ഉറപ്പുനൽകി.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിരിച്ചു വിട്ട മുഴുവൻ എംപാനൽ ജീവനക്കാരെയും കോടതിയുടെ അംഗീകാരത്തോടുകൂടി ഘട്ടംഘട്ടമായി തിരിച്ചെടുക്കുന്നതിന് ഗവൺമെന്റ് തലത്തിൽ തുടർ ചർച്ച നടത്തും. എൻആർഡി,എൻപിഎസ്,പിഎഫ്,എൽഐസി പ്രീമിയം എന്നിവയിലേക്ക് ജീവനക്കാരിൽ നിന്നും പിടിച്ച അംശദായം ഒടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പിലാക്കും.

അഡീഷനൽ ലേബർ കമ്മിഷണർ എസ്.തുളസീധരൻ, കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാർ, ലോ ഓഫിസർ എസ്.രാധാകൃഷ്ണൻ,  സംഘടനാ പ്രതിനിധികളായ സി.കെ.ഹരികൃഷ്ണൻ, ആർ.ശശിധരൻ, സി.കെ.ജയചന്ദ്രൻ, എം.ജി.രാഹുൽ, ആർ.അയ്യപ്പൻ, എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA