റിമാൻഡിനു മുൻപ് ആരോഗ്യ സർട്ടിഫിക്കറ്റ്: വിശദീകരണത്തിനു സമയം ചോദിച്ച് സർക്കാർ

Kerala-High-Court-4
SHARE

കൊച്ചി∙ കോടതിയുടെ റിമാൻഡ് നടപടിക്രമം പൂർത്തിയാക്കും മുൻപു സർക്കാർ ആശുപത്രികളിൽനിന്നു പ്രതികളുടെ ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റ് പൊലീസ് കൈപ്പറ്റുന്നതു തടയണമെന്ന ഹർജിയിൽ വിശദീകരണത്തിനു സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടി.

റിമാൻഡ് നടപടിക്രമം പൂർത്തിയാക്കുകയോ പരിശോധനകൾ നടത്തുകയോ ചെയ്യും മുൻപു സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് സമ്മർദം ചെലുത്തുകയാണെന്ന് ആരോപിച്ച് കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. കെ. പ്രതിഭ നൽകിയ ഹർജിയാണു കോടതിയിലുള്ളത്. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA