ദർശനം നാളെ പൂർത്തിയാകും; 20ന് നട അടയ്ക്കും

sabarimala-darsanam-logo
SHARE

ശബരിമല∙ തീർഥാടനം അവസാന ഘട്ടത്തിലേക്ക്. ദർശനം നാളെ പൂർത്തിയാകും. 20ന് നട അടയ്ക്കും. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പദർശനം ഇന്നലെ പൂർത്തിയായി. തീർഥാടന കാലത്തെ നെയ്യഭിഷേകം ഇന്നു രാവിലെ 10നു പൂർത്തിയാകും. തുടർന്നു കളഭാഭിഷേകം. മാളികപ്പുറത്തെ എഴുന്നള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും ഇന്നു സമാപിക്കും. തിരുവാഭരണ വിഭൂഷിതനായ മണികണ്ഠ സ്വാമിയുടെ രൂപമാണ് ഇന്നു കളമെഴുതുന്നത്. എഴുന്നള്ളത്ത് ഇന്നു ശരംകുത്തിയിലേക്കു പോകും. 20നു രാവിലെ 6നു നട അടയ്ക്കും.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ 4.00 

അഭിഷേകം       4.15 - 10.00 

കളഭാഭിഷേകം 11.30 

ഉച്ചപൂജ 12.30 

നട അടയ്ക്കൽ 1.00 

വൈകിട്ട് നട തുറക്കൽ       5.00 

പടിപൂജ 7.00

പുഷ്പാഭിഷേകം 8.00 

ശരംകുത്തിയിലേക്ക് എഴുന്നള്ളിപ്പ് 10.00 

നട അടയ്ക്കൽ 11.00

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA