വിശ്വാസികളുടെ എല്ലാം കഴുത്തിൽ സർക്കാർ കുരുക്കിടുന്നു: പി.എസ്.​ശ്രീധരൻ പിള്ള

ps-sreedharan-pillai-2
SHARE

തിരുവനന്തപുരം∙എല്ലാമതങ്ങളിലെയും വിശ്വാസികളുടെ കഴുത്തിൽ സർക്കാർ കുരുക്കിടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള.മാന്ദാമംഗലം പള്ളിത്തർക്കത്തിന്റെ പേരിൽ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപനെതിരെ 307ാം വകുപ്പു ചുമത്തിയ നടപടി ശരിയല്ല.വനിതാമതിലിന് ആളുകളെ വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യമാണ് സർക്കാരിന്.എതിരാളികളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കുകയാണ് ലക്ഷ്യം.വധശ്രമ കുറ്റം ചുമത്തി ആയിരക്കണക്കിനു ബിജെപി പ്രവർത്തകരെയും വേട്ടയാടുന്നു.307,308 വകുപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ബിജെപിയുടെ സമര രൂപം മാറും. ശബരിമല വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത് ബിജെപി സമരത്തിലൂടെയാണ്

റിവ്യൂഹർജികളെ ഇല്ലാതാക്കാൻ സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടു.പുരുഷന്മാർ ഉൾപ്പട്ട ലിസ്റ്റ് നൽകി അവർ നാണം കെട്ടു.തന്ത്രി ശുദ്ധി കർമ്മം ചെയ്യുന്നതു തെറ്റാണെന്നു സുപ്രീംകോടതി പറഞ്ഞില്ല.റിവ്യൂഹർജിക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യവും തള്ളി. ഇതു ബിജെപിക്കു വീണുകിട്ടിയ സത്യത്തിന്റെ വിജയമാണ്.ബിന്ദുവും കനകദുർഗയും ആവശ്യപ്പെട്ട അഞ്ചു കാര്യങ്ങളിൽ നാലെണ്ണം സുപ്രീംകോടതി തള്ളിയതു പിണറായി വിജയൻ സർക്കാരിനേറ്റ തിരിച്ചടിയായി.

ശബരിമലയിൽ പ്രവേശിക്കാൻ എല്ലാവർക്കും സംരക്ഷണം നൽകാൻ ഉത്തരവിടണം എന്നായിരുന്നു റിട്ട് ഹർജിയിലെ ഒന്നാമത്തെ ആവശ്യം.ഇതു കോടതി പരിഗണിച്ചില്ല.തന്ത്രിയുടെ ശുദ്ധികർമ്മം തടയണം, പരിഹാരക്രിയ നടത്തിയതിനെതിരെ നിയമനടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളും തള്ളി.ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന വാദം മാത്രമേ അംഗീകരിച്ചുള്ളൂ. ദൈവകോപം സർക്കാരിനെ വേട്ടയാടുകയാണ്. ഇന്നു നടക്കുന്ന അയ്യപ്പഭക്തി സംഗമം ശബരിമല സമരത്തിലെ നാഴികകല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA