അനാശാസ്യം: ഹോട്ടലുടമ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

arrest-representational-image
SHARE

ചിങ്ങവനം∙  സ്ത്രീകളെ പണം നൽകി വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ റസ്റ്ററന്റ് ഉടമ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. നാട്ടകം സാപ് ഇൻ റസ്റ്ററന്റ് ആൻഡ് ലോഡ്ജിൽ ഇന്നലെ നടന്ന പരിശോധനയിലാണ് സ്ഥാപന ഉടമയടക്കം 5 പേരും ആറു സ്ത്രീകളും പിടിയിലായത്. ഇവരുടെ പക്കൽ നിന്നു പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

1500 രൂപ ദിവസ വാടകയിലാണ് ഇവിടെ മുറികൾ നൽകിയിരുന്നത്. സ്ത്രീകളെ വശീകരിച്ചു കൊണ്ട് സ്ഥലത്ത് എത്തിക്കുന്നതിന് സ്ഥാപന ഉടമ കൂട്ടു നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ്  കേസ്. 6 മാസമായി ഇവിടെ ഇത്തരം പ്രവർത്തനം നടക്കുന്നതായി പൊലീസ് പറഞ്ഞു.

സ്ഥാപന ഉടമ പാക്കിൽ പടനിലം സാജൻ എബ്രഹാം(56), ആലപ്പുഴ കുമരങ്കരി കപ്പിഴാക്കൽ ജോസുകുട്ടി(46), കുറിച്ചി കേളൻകവല ചാലയ്ക്കൽ ഫിലിപ്പ് ജോസഫ്(45), പാദുവ മുണ്ടയ്ക്കൽ എം.എസ് റജിമോൻ(46), ചീരഞ്ചിറ തകിടിയിൽ തെങ്ങുംപ്ലാനം സന്ദീപ് രവീന്ദ്രൻ(33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന്  കോടതിയിൽ ഹാജരാക്കും.

കോട്ടയം എസ്പി ഹരിങ്കറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, സിഐ കെ.പി .വിനോദ്, വാകത്താനം സിഐ മനോജ്കുമാർ, ചിങ്ങവനം എസ്ഐ അനൂപ് സി. നായർ, ഗുണ്ടാ വിരുദ്ധ സ്‌ക്വാഡംഗം കെ.കെ .റെജി, പി.പി. മാത്യു, ജോർജുകുട്ടി, പ്രീത, പ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒരു വർഷം മുൻപ് ഇതേ റസ്റ്ററന്റിൽ നിന്ന് പണം വച്ച് ചീട്ടുകളിച്ചവരെ രണ്ടു ലക്ഷം രൂപ സഹിതം പിടികൂടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA