വിശദീകരണം നൽകാൻ തന്ത്രിക്ക് 14 ദിവസം കൂടി

SHARE

തിരുവനന്തപുരം ∙ യുവതികൾ സന്നിധാനത്ത് എത്തിയതിനെ തുടർന്നു ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ മറുപടി നൽകാൻ തന്ത്രി കണ്ഠര് രാജീവർക്കു ദേവസ്വം ബോർഡ് 14 ദിവസം കൂടി അനുവദിച്ചു. നേരത്തെ 15 ദിവസമാണു നൽകിയിരുന്നത്. അത് ഇന്നലെ  അവസാനിച്ചു.  സാവകാശം ചോദിച്ചു തന്ത്രി ബോർഡിനു കത്തു നൽകിയിരുന്നു. ശബരിമലയിലെ തിരക്കുമൂലം വിശദീകരണം നൽകാൻ സമയം വേണമെന്നായിരുന്നു  ആവശ്യം.

യുവതികളായ കനകദുർഗയും ബിന്ദുവും ദർശനം നടത്തിയതിനു പിന്നാലെയാണു തന്ത്രി ശുദ്ധിക്രിയ നടത്തിയത്. ഈ നടപടി സുപ്രീം കോടതി വിധിക്കു വിരുദ്ധമാണമെന്നു ആരോപിച്ചാണു ബോർഡ് നോട്ടിസ് നൽകിയത്. മറുപടി  സംബന്ധിച്ച് തന്ത്രി നിയമവിദഗ്ധരുമായി കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA