ഗീത ഗോപിനാഥിനും വി.ടി. വിനോദിനും പ്രവാസി ഭാരതീയ പുരസ്കാരം

pravasi-samman
SHARE

വാരാണസി ∙ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീത ഗോപിനാഥ്, ഒമാനിലെ വ്യവസായി കോഴിക്കോട് പേരാമ്പ്ര സ്വദേശി വി.ടി. വിനോദ് എന്നിവരടക്കം 30 വിദേശ ഇന്ത്യക്കാർക്കും സംഘടനകൾക്കും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു. 

ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസർ ഗീതാ ഗോപിനാഥ് 2 വർഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 

ഒമാനിലെ ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്, മാർസ് ഹൈപ്പർമാർക്കറ്റ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വിനോദ്. റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ്, വിദ്യാഭ്യാസം, അഡ്വർടൈസിങ് തുടങ്ങിയ മേഖലകളിലും സജീവം. ലോക കേരള സഭാംഗമാണ്. ജീവകാരുണ്യ മേഖലയിലെ സംഭാവനകൾ ശ്രദ്ധേയം. 

വിദേശ ഇന്ത്യക്കാർക്കു രാഷ്ട്രപതി നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണു പ്രവാസ ഭാരതീയ സമ്മാൻ. ഗീത ഗോപിനാഥ് അടക്കം 3 ജേതാക്കൾ പുരസ്കാര വിതരണ ചടങ്ങിനെത്തിയില്ല 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA