നടിയെ ഉപദ്രവിച്ച കേസ്: വനിതാജഡ്‌ജിമാരെ തേടി ഹൈക്കോടതി

high-court-kerala-5
SHARE

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന കേസിന്റെ വിചാരണ നടത്താൻ തൃശൂർ, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്‌ജിമാരുടെ വിവരങ്ങൾ നൽകാൻ ഹൈക്കോടതി റജിസ്ട്രാർക്കു നിർദേശം നൽകി. വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ നടി നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നടപടി.

നടിയുടെ നിവേദനം റജിസ്ട്രാർക്കു കൈമാറാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എറണാകുളത്തെ പ്രത്യേക പോക്‌സോ കോടതിയിൽ വിചാരണ നടത്താനും ഫുൾകോർട്ട് നിർദേശം നൽകിയിരുന്നു. എന്നാൽ, ഭരണപരമായ അധികാരമുപയോഗിച്ചാണു ഫുൾകോർട്ട് തീരുമാനമെടുത്തതെന്നും കോടതിക്കു നിയമപരമായ അധികാരം ഉപയോഗിച്ചു    വിഷയം പരിഗണിക്കാൻ കഴിയുമെന്നും വ്യക്തമാക്കിയാണ് വനിതാ ജഡ്‌ജിമാരുടെ വിവരങ്ങൾ അറിയിക്കാൻ ഇന്നലെ കോടതി നിർദേശിച്ചത്.

സംസ്ഥാനത്തെ പോക്‌സോ കോടതികളുടെ സ്ഥിതി ശോചനീയമാണെന്നു വാദത്തിനിടയിൽ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഇരയും പ്രതിയും ഒരേ വാതിലിലൂടെ കോടതി മുറിയിൽ പ്രവേശിക്കുന്ന സ്ഥിതിയുണ്ട്. ഇരയ്ക്കു മതിയായ സ്വകാര്യത ഒരുക്കാൻ കഴിയുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA