സ്ഥാനാർഥിത്വം: ചർച്ച നടന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

Oommen-Chandy
SHARE

കോട്ടയം ∙ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കോട്ടയം സീറ്റ് നിലവിൽ കോൺഗ്രസിന്റെയല്ല. ലോക്സഭയിലേക്കു മത്സരിക്കാനാവശ്യപ്പെടുന്നത് ഒതുക്കാനാണോ എന്ന ചോദ്യത്തിന് കോൺഗ്രസിൽ എല്ലാവരും സഹപ്രവർത്തകരാണെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.

ലോക്സഭയിലേക്ക് ഉമ്മൻ ചാണ്ടി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നു എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് വ്യക്തമാക്കി. ആരൊക്കെ സ്ഥാനാർഥികളാകണം, എംഎൽഎമാർ മത്സരിക്കണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു. ഡിസിസി നേതൃയോഗത്തിൽ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. അതേസമയം, ചർച്ചകൾ നടക്കുകയാണെന്നും ഇടുക്കിയിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ മറുപടി പറയാകില്ലെന്നും ഉമ്മൻ ചാണ്ടി തൊടുപുഴയിൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA