സർക്കാരിന്റെ 1000 ദിനത്തിൽ 1000 പദ്ധതികൾ

pinarayi-vijayan-4
SHARE

തിരുവനന്തപുരം∙ എൽഡിഎഫ് മന്ത്രിസഭ 1000 ദിവസം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് എല്ലാ ജില്ലയിലുമായി 1000 പുതിയ വികസന, ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഒപ്പം ആഘോഷ പരിപാടികളും ഉണ്ടാകും. ഫെബ്രുവരി 20 മുതൽ 27 വരെയാണു പരിപാടികൾ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ ജില്ലയിലും ഒരാഴ്ച നീളുന്ന പ്രദർശനം, വികസന സെമിനാർ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ പരിപാടികളുണ്ടാകും. പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും പൂർത്തീകരിച്ചവയുടെ ഉദ്ഘാടനവും നടക്കും. ആഘോഷങ്ങൾ സംബന്ധിച്ച് എ.കെ. ബാലൻ കൺവീനറായ മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. മാർച്ച് ആദ്യവാരം ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം പ്രതീക്ഷിക്കുന്നതിനാലാണ് അതിനു മുമ്പ് ആഘോഷം പൂർത്തിയാക്കുന്നത്. പരിപാടികൾ സംഘടിപ്പിക്കുന്നതിനു ജില്ലകളിൽ മന്ത്രിമാർക്കു ചുമതല നൽകി.

തിരുവനന്തപുരം– കടകംപള്ളി സുരേന്ദ്രൻ, കൊല്ലം- ജെ. മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരൻ, പത്തനംതിട്ട- കെ. രാജു, കോട്ടയം- പി. തിലോത്തമൻ, ഇടുക്കി - എം.എം. മണി, എറണാകുളം- എ.സി. മൊയ്തീൻ, തൃശൂർ- വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, പാലക്കാട്- എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, മലപ്പുറം - കെ.ടി. ജലീൽ, കോഴിക്കോട് - എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, വയനാട്- കെ.കെ. ശൈലജ, കണ്ണൂർ- ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട് - ഇ. ചന്ദ്രശേഖരൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA