സെൻകുമാറിനെ വിമർശിച്ച് മന്ത്രി കണ്ണന്താനം

SHARE

കൊച്ചി ∙ നമ്പി നാരായണന് എതിരായ ടി.പി. സെൻകുമാറിന്റെ പ്രസ്താവനയെ വിമർശിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നതു മലയാളിയുടെ ഡിഎൻഎ പ്രശ്നമാണ്. നമ്പി നാരായണനു ലഭിച്ച അംഗീകാരം മലയാളികൾക്കുള്ള അംഗീകാരമായി കാണാൻ കഴിയണം. സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. കേന്ദ്രസർക്കാരിന് എതിരായ വിമർശനമായി ഇതിനെ കാണേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA