അസി. പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷ: 80% ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്ന്

psc
SHARE

തിരുവനന്തപുരം∙ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് 22 ന് പിഎസ്‌സി നടത്തിയ പരീക്ഷയിലെ 80% ചോദ്യങ്ങളും ഒരു സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിച്ച പരീക്ഷാ സഹായിയിൽ നിന്നു പകർത്തിയതാണെന്നു പരാതി. പൊതുവിജ്ഞാനവും ജനറൽ ഇംഗ്ലിഷും ഒഴികെ നിയമപരിജ്ഞാനം അളക്കുന്ന എല്ലാ ചോദ്യങ്ങളും ‘യൂണിവേഴ്സൽ ലോ പബ്ലിഷിങ്’ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നു പകർത്തിയതാണെന്നാണു പരാതി.

ആകെ 100 ചോദ്യങ്ങളുള്ളതിൽ 80 എണ്ണവും ഇതിൽ നിന്ന് അതേപടി എടുക്കുകയായിരുന്നു. ഓപ്ഷനുകൾക്കു പോലും മാറ്റമില്ലാതെയാണു മിക്ക ചോദ്യങ്ങളും പിഎസ്‌സി ചോദ്യക്കടലാസിൽ ഇടം കണ്ടത്. 2012 ലും ഇതേ പരാതി ഉയർന്നതിനെത്തുടർന്ന് ഈ തസ്തികയിലേക്കു രണ്ടാമതും പരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതിയ ഒരു കൂട്ടം ഉദ്യോഗാർഥികൾ പിഎസ്‌സി ചെയർമാനു പരാതി നൽകിയിട്ടുണ്ട്.

പരീക്ഷയ്ക്കു ദിവസങ്ങൾക്കു മുൻപ് ചില ഉദ്യോഗാർഥികൾക്കു പുസ്തകത്തിലെ ചോദ്യങ്ങള‌ടങ്ങിയ പേജുകൾ സമൂഹമാധ്യമങ്ങൾ വഴി ലഭിച്ചതായും പരാതിയിൽ പറയുന്നു. ചോദ്യക്കടലാസ് തയാറാക്കിയവരെ പിഎസ്‌സി പാനലിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെ‌ട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA