എൻഎസ്എസിന് അഭിനന്ദനവുമായി ബ്രാഹ്മണ ഫെഡറേഷൻ

SHARE

ചങ്ങനാശേരി  ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ നേതൃത്വം നൽകുകയും മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കു സാമ്പത്തിക സംവരണം നേടിയെടുക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്ത എൻഎസ്എസിന് അഭിനന്ദനവുമായി അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ ഭാരവാഹികൾ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി.

ഫെഡറേഷൻ കേരള ഘടകത്തിനു വേണ്ടി ജനറൽ സെക്രട്ടറി കായംകുളം ബിജു എൻ.പൈ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഫെഡറേഷൻ കേരള ഘടകം പ്രസിഡന്റ് കന്യാകുളങ്ങര സുബ്രഹ്മണ്യൻ പോറ്റി, രാമകൃഷ്ണൻ പോറ്റി, ബാലകൃഷ്ണ കമ്മത്ത്, രാജീവ് റാവു എന്നിവർ ഒപ്പമുണ്ടായിരുന്നു. ‌‌ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA