പ്രളയം: വീടുകളുടെ പുനർനിർമാണം‌ മൂന്നു മാസത്തിനകം തീരുമെന്ന് മുഖ്യമന്ത്രി

Pinarayi-Vijayan-5
SHARE

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന എല്ലാ വീടുകളുടെയും പുനർനിർമാണം ഏപ്രിലിനകം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഭാഗികമായി തകർന്ന വീടുകൾക്കു നൽകാൻ ബാക്കിയുള്ള തുക ഫെബ്രുവരി 15 ന് മുൻപു പൂർണമായി വിതരണം ചെയ്യും. തകർച്ചയുടെ തോതനുസരിച്ചു വീടുകളെ നാലു വിഭാഗങ്ങളാക്കിയിട്ടുണ്ട്. ആദ്യ രണ്ടു വിഭാഗങ്ങൾക്കു ധനസഹായം പൂർണമായും നൽകി. ബാക്കിയുള്ളവർക്ക് ഒന്നാം ഗഡുവും.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുൾപ്പെടെ പരിശോധിക്കാമെന്നു മുഖ്യമന്ത്രി മറുപടി നൽകി. പ്രളയബാധിത മേഖലയിലെ ചെറുകിട സംരംഭകർക്കു ധനസഹായം നൽകാൻ ദേശീയ ദുരന്തനിവാരണ ചട്ടത്തിൽ വകുപ്പില്ല. ഇതു മൂലമാണു വായ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA