Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ഉപദ്രവിച്ച കേസ്: വിചാരണയ്ക്കു വനിതാ ജഡ്ജിയെ തേടുന്നു

കൊച്ചി ∙ യുവനടിയെ ഉപദ്രവിച്ച കേസിൽ വിചാരണ നടത്താൻ പാലക്കാട് ജില്ലയിൽ വനിതാ ജഡ്ജിമാരുണ്ടോ എന്നു ഹൈക്കോടതി  റജിസ്ട്രിയോട് ആരാഞ്ഞു. വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാണു സർക്കാർ നിലപാടെന്നും കോടതി നിർദേശിച്ചാൽ പ്രത്യേക വിജ്ഞാപനം ഇറക്കാൻ തയാറാണെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഇതിന്റെ സാധ്യത പരിശോധിക്കാൻ കേസ് മാറ്റി.

വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് യുവനടി സമർപ്പിച്ച ഹർജിയാണു കോടതിയിൽ. തൃശൂർ, എറണാകുളം ജില്ലകളിലും സമീപ പ്രദേശങ്ങളിലും വനിതാ ജഡ്ജിമാരുണ്ടോ എന്നറിയിക്കാൻ നേരത്തേ റജിസ്ട്രിയോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളം ജില്ലയിൽ സിബിഐ പ്രത്യേക കോടതി ജഡ്ജി വനിതയാണ്. തൃശൂർ ജില്ലയിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയും വനിതകളാണെങ്കിലും അവിടങ്ങളിൽ ജോലിഭാരം കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.