Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്കയെ രംഗത്തിറക്കാൻ കെപിസിസി; രാഹുലിനായി 3 റോഡ് ഷോ

Rahul Gandhi, Priyanka Gandhi

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ കേരളത്തിൽ പ്രചാരണത്തിനിറക്കുന്നതു സംബന്ധിച്ചു കെപിസിസി നേതൃത്വം ഹൈക്കമാൻഡുമായി ചർച്ച നടത്തി. വിദേശത്തു നിന്നു പ്രിയങ്ക മടങ്ങിയെത്തിയാലുടൻ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും. മലയാളികൾക്കു പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കെപിസിസിയുടെ നിലപാട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ ഏതാനും സ്ഥലങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനിറങ്ങിയാൽ, സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമാകുമെന്നാണു വിലയിരുത്തൽ.

യുപി കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന പ്രിയങ്കയുടെ സേവനം മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ അവർ എവിടെയൊക്കെ പോകുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു നൽകാനാവില്ലെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. നെഹ്റു – ഗാന്ധി നേതൃത്വത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇഷ്ടപ്പെടുന്നവരാണു മലയാളികളെന്നും പ്രിയങ്കയുടെ വരവ് പാർട്ടിക്കു കരുത്തേകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രചാരണം സംബന്ധിച്ചു പ്രവർത്തക സമിതി അംഗം എ. കെ. ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി മുല്ലപ്പള്ളി ചർച്ച നടത്തി. മലബാർ, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ 3 റോഡ് ഷോ നടത്താനാണ് പദ്ധതി. രാഹുലുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ ലഭിക്കുന്നതിനു വേണ്ടിയുള്ള ഊർജിത പ്രചാരണത്തിനു തുടക്കമിടാൻ സംസ്ഥാന നേതൃത്വത്തോടു ഹൈക്കമാൻഡ് നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.