Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ മെഡിക്കൽ: ബാങ്ക് ഗാരന്റി ആവശ്യം ഹൈക്കോടതി തള്ളി

high-court-kerala-5

കൊച്ചി ∙ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഒരു വർഷത്തെ ഫീസ് നൽകുമ്പോൾ ബാക്കി 4 വർഷത്തെ ഫീസിനു ബാങ്ക് ഗാരന്റി നിഷ്കർഷിക്കാൻ വ്യവസ്ഥ വേണമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതുൾപ്പെടെ, 2018 ലെ സ്വാശ്രയ മെഡിക്കൽ പ്രവേശന വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷനും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജും സമർപ്പിച്ച ഹർജികളാണു ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ജസ്റ്റിസ് വി. ഷെർസി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. 

മാനേജ്മെന്റുകളുടെ മറ്റ് ആവശ്യങ്ങളും കോടതി വിധിയും:

∙ സ്വാശ്രയ കോളജ് നടത്തുന്ന മാനേജ്‌മെന്റുകൾക്കും ട്രസ്റ്റുകൾക്കുമായി 5 % പ്രിവിലേജ് സീറ്റ് മാറ്റിവയ്ക്കണമെന്നു മാനേജ്മെന്റുകൾ. 

എന്നാൽ ഇതിനു നിയമവ്യവസ്ഥയില്ലെന്നു കോടതി വ്യക്തമാക്കി. 

ഇത്തരം സംവരണം അനുവദിക്കുന്നതു മെറിറ്റിനെ ബലി കഴിക്കലാകും; മാനേജ്മെന്റുകൾക്ക് ഇഷ്ടക്കാരെ പ്രവേശിപ്പിക്കാൻ അവസരമൊരുക്കും. ട്രസ്റ്റോ സംഘടനയോ കോളജ് നടത്തുന്നു എന്നു പറഞ്ഞ് അവരുടെ അംഗങ്ങൾക്കോ ആശ്രിതർക്കോ സംവരണം നൽകാനാവില്ല.

∙ ‘നീറ്റ്’ യോഗ്യത നേടിയവരിൽ കേരളത്തിൽ നിന്നുള്ളവരുടെ പട്ടികയിൽ നിന്നു പ്രവേശനം നടത്തണമെന്ന നിബന്ധന പാടില്ലെന്നും ഇതര സംസ്ഥാനക്കാരെ അനുവദിക്കണമെന്നും മാനേജ്മെന്റുകൾ. എന്നാൽ നോൺ കേരളൈറ്റ് –1 എന്ന പ്രത്യേക കാറ്റഗറിയിൽ കേരളത്തിനു പുറത്തുള്ളവർക്കു പ്രവേശനം അനുവദിച്ചിട്ടുള്ളതും മറ്റും ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധിയുണ്ടെന്നിരിക്കെ, തർക്കത്തിൽ കഴമ്പില്ലെന്നു കോടതി.

∙ സുപ്രീം കോടതി വിധി പ്രകാരം സർക്കാർ നടത്തുന്ന ആദ്യ 2 അലോട്‌മെന്റുകൾക്കു ശേഷം പിന്നീടുള്ള സ്‌പോട്ട് അലോട്മെന്റിനു മാനേജ്മെന്റുകളെ അനുവദിക്കണമെന്നു ഹർജിക്കാർ. പ്രവേശനം പൂർത്തിയായതിനാൽ കൂടുതൽ നിർദേശം ആവശ്യമില്ലെന്നു കോടതി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.