Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല ഹർജികൾ 6ന് സുപ്രീം കോടതിയിൽ

sabarimala ശബരിമല ക്ഷേത്രം. ചിത്രം:രാഹുൽ ആർ.പട്ടം.

ന്യൂഡൽഹി ∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധി പുനപ്പരിശോധിക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഈ മാസം 6 ന് 10.30ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മൊത്തം 55 ഹർജികളാണുള്ളത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായിരുന്നതിനാൽ കഴിഞ്ഞ 22ന് ഹർജികൾ പരിഗണിക്കാനായില്ല.

പുനപ്പരിശോധനാ ഹർജികൾക്കു പുറമെ, വിധിയുടെ അടിസ്ഥാനത്തിലുള്ള ചില റിട്ട് ഹർജികളും, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹർജികളുമുണ്ട്. റിട്ട് ഹർജികൾ പുനപ്പരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.