Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ സമ്മതിച്ചാൽ മൽസരിപ്പിക്കും, ചർച്ച നടത്തിയിട്ടില്ല: എം.‌ടി. രമേശ്

Mohanlal

തിരുവനന്തപുരം∙ നടൻ മോഹൻലാൽ സമ്മതിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മൽസരിപ്പിക്കാൻ തയാറാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും പ്രവർത്തകരും വോട്ടർമാരും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ആഗ്രഹിക്കുകയാണ്. ഇതു സംബന്ധിച്ചു മോഹൻലാലുമായി പാർട്ടി ചർച്ചകൾ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ താരമാണു നിലപാടു വ്യക്തമാക്കേണ്ടതെന്നും രമേശ് അഭിപ്രായപ്പെട്ടു.

ബിജെപി നേതൃത്വത്തിനു മുന്നിൽ മോഹൻലാലിനെ സ്ഥാനാർഥിയാക്കുന്നതു സംബന്ധിച്ച ശുപാർശകൾ വന്നിട്ടില്ല. കേന്ദ്രസർക്കാരിനെപ്പറ്റി നല്ല മതിപ്പുള്ളയാളാണ് ലാൽ. സർക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. ബിജെപിയുടെ വിജയസാധ്യതകൾ വർധിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളുടെ സഹായമില്ലാതെ തന്നെ മെച്ചപ്പെട്ട വിജയം കേരളത്തിൽ നേടാൻ കഴിയുമെന്നും രമേശ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.