Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾക്ക് 5 സീറ്റ് വേണമെന്ന് ഡീൻ

Dean Kuriakose

കൊച്ചി∙ യുവാക്കളെ പറഞ്ഞു പറ്റിക്കാൻ നോക്കേണ്ടെന്നും പാർലമെൻറ് തിരഞ്ഞെടുപ്പിൽ 5 സീറ്റ് ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കുമായി നൽകണമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ എം.ഐ. ഷാനവാസിന്റെ മകളെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന തീരുമാനങ്ങൾ ഉണ്ടാവരുത് എന്നായിരുന്നു മറുപടി. വിജയസാധ്യത ഇല്ലാത്ത സ്‌ഥാനാർഥികളെ ഒത്തുതീർപ്പിന്റെ അടിസ്‌ഥാനത്തിൽ അംഗീകരിക്കില്ല. നിലവിൽ സിറ്റിങ് എംപിമാർ ഇല്ലാത്ത സീറ്റുകളുടെ പകുതിയെങ്കിലും പുതുമുഖങ്ങൾക്കും യുവാക്കൾക്കും നൽകണം. അനിവാര്യരല്ലാത്ത സിറ്റിങ് എംപിമാരെ മാറ്റണമെന്നും ഡീൻ ആവശ്യപ്പെട്ടു. പ്രവർത്തകർക്ക് ബോധ്യം വരാത്ത ആരെ സ്‌ഥാനാർഥിയാക്കിയാലും യൂത്ത് കോൺഗ്രസ് എതിർക്കും. യൂത്ത് കോൺഗ്രസിന്റെ ആവശ്യങ്ങളടങ്ങുന്ന റിപ്പോർട്ട് ദേശീയ നേതൃത്വത്തിനു നൽകും.

കൈപ്പത്തി ചിഹ്നത്തിൽ കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റ് പോലും ഘടകകക്ഷികൾക്കു വിട്ടുകൊടുക്കരുതെന്ന് സംസ്‌ഥാന വക്താവ് ജോഷി കണ്ടത്തിൽ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.