Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി ജനമഹായാത്ര തുടങ്ങി

janamaha-yathra.. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കാസർകോട് നായന്മാർമൂലയിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. സി.പി.ജോൺ, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, ജോണി നെല്ലൂർ, സി.ടി.അഹമ്മദലി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ബാബുപ്രസാദ്, കെ.സുധാകരൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി.വിഷ്ണുനാഥ്, എം.കെ.രാഘവൻ എംപി, കെ.സി.ജോസഫ് എംഎൽഎ, ജോൺസൺ ഏബ്രഹാം, കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കാസർകോട് ∙ യുഡിഎഫിനും കോൺഗ്രസിനും രാജ്യസ്നേഹത്തിനുള്ള സർട്ടിഫിക്കറ്റ് നൽകാൻ ബിജെപി വളർന്നിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര നായന്മാർമൂലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ ആധ്യക്ഷ്യം വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എംപി, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.വിൻസന്റ്, കെ.എസ്.ശബരിനാഥൻ, കെ.സി.ജോസഫ്, എ.പി.അനിൽകുമാർ, അൻവർ സാദത്ത്, പി.ടി.തോമസ്, നേതാക്കളായ എം.എം.ഹസൻ, സി.ടി.അഹമ്മദലി, സി.പി.ജോൺ, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ, റാം മോഹൻ, പത്മജ വേണുഗോപാൽ, പി.സി.വിഷ്ണുനാഥ്, കെ.സി.അബു, കെ.ബാബു, ഷാനിമോൾ ഉസ്മാൻ, പി.ടി.ജോസ്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, എം.സി.ഖമറുദ്ദീൻ, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠൻ, പി.എ.അഷ്റഫ് അലി തുടങ്ങിയവർ പ്രസംഗിച്ചു.

‘നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്നതാണു യാത്രയുടെ സന്ദേശം. ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, രാജ്മോഹൻ ഉണ്ണിത്താൻ, ലതികാ സുഭാഷ്, സി.ആർ.ജയപ്രകാശ്, കെ.സി.അബു, എ.എ.ഷുക്കൂർ എന്നിവരാണു ജാഥയുടെ സ്ഥിരാംഗങ്ങൾ. സംസ്ഥാനത്താകെ 139 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 28നു തിരുവനന്തപുരത്തു യാത്ര സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.