Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെ ശത്രു പക്ഷത്ത് നിർത്തിയത് ശരിയോ എന്ന് ചിന്തിക്കണം: പിണറായി

ചങ്ങനാശേരി ∙ ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെ ശത്രു പക്ഷത്ത് നിർത്തിയത് ശരിയാണോ എന്നു ബന്ധപ്പെട്ടവർ ആലോചിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശേരിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻഎസ്എസിന്റെ പേരു പറയാതെയായിരുന്നു പിണറായിയുടെ പരാമർശം. വിധിയുടെ പേരിൽ സർക്കാർ വിരുദ്ധ മനോഭാവവും എൽഡിഎഫ് വിരുദ്ധ മനസും സിപിഎം വിരുദ്ധ നിലപാടും സൃഷ്ടിക്കാൻ നടത്തിയ ശ്രമം ശരിയോ എന്ന് ആലോചിക്കണം. പറഞ്ഞ കാര്യങ്ങൾ വീണ്ടു വിചാരത്തോടെ ആയിരുന്നോ എന്ന് ഇവർ നാലുവട്ടം ചിന്തിക്കണം. വർഗീയതയ്ക്കെതിരെ അണി നിരക്കാൻ ബാധ്യതയുള്ളവർ ആ കടമ നിർവഹിക്കണം. നാലു വോട്ടിനുള്ള അവസരവാദ രാഷ്ട്രീയമല്ല കളിക്കേണ്ടത്.

സംഘപരിവാറിനൊപ്പം നിന്ന കോൺഗ്രസിനു തിരിച്ചടി നേരിട്ടു. വനിതാ മതിൽ തകർക്കാൻ പല ഭാഗത്തു നിന്നു ഭീഷണികൾ ഉണ്ടായി. വനിതാ മതിൽ ‘ശൂ’ ആയിപ്പോകുമെന്നു കരുതിയവർക്കു തെറ്റി. വനിതാ മതിലിൽ പങ്കെടുക്കുന്നവരെ വീക്ഷിക്കുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും ചിലർ പറഞ്ഞു. എന്നാൽ കേരളത്തിന്റെ പുരോഗമന മനസിനു മുന്നിൽ അവരുടെ ഭീഷണികൾ വിലപ്പോയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.