Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പരിഷ്കാരങ്ങൾ അട്ടിമറിക്കാൻ യൂണിയനുകളുടെ സമ്മർദം

ksrtc-logo

തിരുവനന്തപുരം∙ ടോമിൻ തച്ചങ്കരി കെഎസ്ആർടിസി എംഡിയായിരിക്കെ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ അട്ടിമറിക്കാൻ യൂണിയനുകളുടെ സമ്മർദം. കണ്ടക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന അധികജോലി എടുക്കരുതെന്ന് യൂണിയനുകൾ നിർദേശം നൽകി. കണ്ടക്ടർക്ഷാമം മൂലം സർവീസുകൾ റദ്ദാക്കുന്നതിന് ഇതു വഴിയൊരുക്കും.

ഡ്രൈവർ കം കണ്ടക്ടർ ജോലി 8 മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടിയുള്ള ബസിൽ മതിയെന്ന യൂണിയനുകളുടെ കടുംപിടുത്തവും കെഎസ്ആർടിസിക്കു തിരിച്ചടിയാകും. ഇതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനി‍ൽ നിന്ന് വിട്ടുനിൽക്കാനുള്ള ഒരുക്കത്തിലാണ് ഡ്രൈവേഴ്സ് യൂണിയൻ. കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് യൂണിയന്റെ നിലപാട്.

ഇന്ന് ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളുടെ യോഗം ചേരും. ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. സർവീസുകൾ മുടങ്ങാത്ത രീതിയിൽ ചീഫ് ഓഫിസിന്റെ അനുമതിയോടെ മാത്രമേ അവധി അനുവദിക്കാവൂ എന്ന നിർദേശത്തെ തുടക്കം മുതൽ തന്നെ ജീവനക്കാർ എതിർത്തിരുന്നു. തച്ചങ്കരിയെ മാറ്റിയതോടെ കൂട്ടമായി അവധി അപേക്ഷകൾ നൽകിത്തുടങ്ങി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.