Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയമിനി പടിക്കു പുറത്ത്; കേരളത്തിന്റെ ‘സൈന്യ’ത്തിന് പുതുരക്ഷാ ഉപകരണങ്ങൾ

Fishermen

കോഴിക്കോട്∙ ഇനിയൊരു പ്രളയം വന്നാൽ കേരളത്തിനു സുരക്ഷയൊരുക്കാൻ 40,000 ലൈഫ് ജാക്കറ്റും 500 ജിപിഎസും വാങ്ങുന്നു. കേരളത്തിന്റെ സുരക്ഷാസൈന്യം എന്നു കഴിഞ്ഞ പ്രളയകാലത്ത് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്കാണ് ലൈഫ്ജാക്കറ്റും ജിപിഎസും വാങ്ങി നൽകുന്നത്.

ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ സാഹചര്യങ്ങൾ വന്നാൽ രക്ഷാപ്രവർത്തനത്തിനു മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് ‘കടൽ സുരക്ഷാ സ്ക്വാഡ്’ രൂപീകരിക്കുകയാണ്. ഈ സ്ക്വാഡിന്റെ ഭാഗമാവാൻ സുരക്ഷാ സംവിധാനങ്ങളുള്ള ബോട്ടുടമകൾക്ക് ഫെബ്രുവരി 8 വരെ അപേക്ഷിക്കാനും അവസരമുണ്ട്.

സുരക്ഷാ സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനാണ് ജിപിഎസ് ഉപകരണങ്ങൾ വാങ്ങുന്നത്. ബോട്ടുകളിൽ പോവുമ്പോൾ കയ്യിൽ കൊണ്ടുപോകാവുന്ന തരത്തിലുള്ള ജിപിഎസ് ഉപകരണത്തിനാണ് കരാർ നൽകിയത്. രണ്ടു കമ്പനികളാണ് 20,000 ലൈഫ് ജാക്കറ്റുകൾവീതം എത്തിക്കുന്നത്. 18,790 രൂപ നിരക്കിൽ 500 ജിപിഎസ് ഉപകരണങ്ങളും 1328 രൂപ നിരക്കിൽ 12% ജിഎസ്ടിയടക്കം 40,000 ലൈഫ് ജാക്കറ്റുകളുമാണ് വാങ്ങുന്നത്. ഇതിനായി 6.10 കോടിയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.