5 ലക്ഷക്കാരുടെ നികുതിയിളവ് 10 ലക്ഷക്കാർക്കും കിട്ടും, വഴിയുണ്ട്

Income Tax
SHARE

5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു പൂർണ നികുതിയിളവ് (റിബേറ്റ് രൂപത്തിൽ) നൽകുന്ന പുതിയ ആദായ നികുതി പരിഷ്കരണം നടപ്പായാൽ, നികുതി പൂർണമായി ഒഴിവാക്കാൻ എത്ര രൂപ വരെ വരുമാനമുള്ളവർക്കു സാധിക്കും എന്ന ചർച്ചയാണു നാടെങ്ങും. നികുതിയിളവിനും നികുതിയൊഴിവിനുമുള്ള എല്ലാ വ്യവസ്ഥകളും പ്രയോജനപ്പെടുത്തിയാൽ 10,05,000 രൂപ വരെ* വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കാനാകും. 

∙ വാർഷിക വരുമാനം : 9,50,000 രൂപ 

∙ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ  : 50,000 

∙ 80സി പ്രകാരം ഇളവു കിട്ടുന്നത് : 1,50,000 

   (ലൈഫ് ഇൻഷുറൻസ്, പിഎഫ്, ഭവനവായ്പ മുതൽ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻ ഫീസ്) 

∙ ഭവനവായ്പയുടെ പലിശ പരമാവധി ഇളവ് : 2,00,00 

∙ നാഷനൽ പെൻഷൻ പദ്ധതി നിക്ഷേപം : 50,000 

∙ നികുതി ബാധകമായ ആകെ വരുമാനം : 9,50,000 – 50,000– 1,50,000– 2,00,00- 50,000 = 5,00,000 രൂപ 

∙ നികുതി : 12,500 (5%) 

∙ ബജറ്റിൽ പ്രഖ്യാപിച്ച റിബേറ്റ് : 12,500 

∙ അടയ്ക്കേണ്ട നികുതി : 0 

* ഇതിനു പുറമേ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയമായി 25,000 രൂപ വരെ അടയ്ക്കുന്നതിനും നികുതിയൊഴിവുണ്ട്. അതുകൂടി പ്രയോജനപ്പെടുത്തിയാൽ, 9.75 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾക്കു നികുതി നൽകേണ്ട. തീർന്നില്ല, മാതാപിതാക്കൾക്കു മെഡിക്കൽ ഇൻഷുറൻസ് എടുത്തുനൽകിയാൽ അതിന്റെ പ്രീമിയത്തിനും 25,000 രൂപ വരെ കിഴിവുണ്ട്. 10 ലക്ഷം രൂപ വരുമാനമുള്ളയാൾ ഇപ്പറഞ്ഞ വ്യവസ്ഥകളെല്ലാം പ്രയോജനപ്പെടുത്തിയാൽ നികുതി ഒഴിവാക്കാം. മാതാപിതാക്കളിൽ ഒരാളെങ്കിലും 60നുമേൽ പ്രായമുള്ളവരാണെങ്കിൽ പരിധി 30,000 രൂപയാണ്. അങ്ങനെ നോക്കിയാൽ, 10,05,000 രൂപ വാർഷിക വരുമാനക്കാർക്കും ഇളവു നേടാനാകും. 

** സ്റ്റാൻഡേഡ് ഡിഡക്‌ഷൻ ശമ്പള വരുമാനക്കാർക്കുമാത്രമാണ്. മറ്റുള്ളവർ അത് ഒഴിവാക്കി കണക്കാക്കണം. 

∙ വിവരങ്ങൾക്കു കടപ്പാട്: കെ.സി.ജീവൻ കുമാർ 

ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA