ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല തീർഥാടന കാലത്തു ഭക്തരുടെ കുറവു മൂലം ദേവസ്വം ബോർഡിനു 100 കോടിയോളം രൂപയുടെ വരുമാന നഷ്ടം. മന്ത്രി കടകംപള്ളി സുരേന്ദ്രനാണു കണക്ക് നിയമസഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.25 കോടി രൂപയാണു കുറഞ്ഞത്. ഇതു സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളെയും ശമ്പള–പെൻഷൻ വിതരണത്തെയും സാരമായി ബാധിക്കുമെന്നു ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കാണിക്ക ഇനത്തിൽ മാത്രം 25.42 കോടിയുടെ കുറവുണ്ടായി.

അപ്പം വിൽപനയിൽ 10.93 കോടിയും അരവണ വിൽപനയിൽ 37.06 കോടിയും കുറഞ്ഞു. 180.18 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷം 279.43 കോടിയായിരുന്നു. ബാങ്കുകൾ തമ്മിലുള്ള പണിമിടപാടു രീതിയായ ആർടിജിഎസ് വഴി കഴിഞ്ഞ വർഷം 16.15 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com