ADVERTISEMENT

തിരുവനന്തപുരം∙ ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് പദ്ധതിയുടെ പേരിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പദ്ധതിയുടെ ഉദ്ഘാടനം ഏകപക്ഷീയമായി നിശ്ചയിച്ചതും നടത്തിപ്പ് ഇന്ത്യ ടൂറിസം ഡവലപ്മെൻറ് കോർപറേഷനെ ഏൽപിക്കാൻ തീരുമാനിച്ചതുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

സംസ്ഥാന സർക്കാരുമായി ആലോചിക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്നും തീരുമാനം അറിയിച്ചു കണ്ണന്താനത്തിന്റെ കത്തു മാത്രമാണു ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണ തത്വങ്ങൾക്കു വിരുദ്ധമാണിത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് പ്രധാനമന്ത്രിയെ അറിയിക്കുന്നത്.

പദ്ധതിയുടെ നിർവഹണം കെടിഡിസിയെ ഏൽപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിച്ചു. പദ്ധതിക്ക് അനുമതി നൽകിയതിൽ നന്ദിയുണ്ട്. പദ്ധതിയുടെ രൂപരേഖ തയാറാക്കിയത് കേരളമാണ്. ആവർത്തനച്ചെലവുകളും പരിപാലനവും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൽഫോൻസ് കണ്ണന്താനം അയച്ച കത്തിന്റെ പകർപ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com