ADVERTISEMENT

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ.സെപ്റ്റംബർ 28ലെ വിധി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ഇനി മറ്റൊരു വിധി വന്നാൽ അതും നടപ്പിലാക്കാൻ ബാധ്യസ്ഥമാണ്. സംസ്ഥാന സർക്കാരിന് അടിപ്പെട്ട് ഒരു തീരുമാനവുമെടുത്തിട്ടില്ല.

ശബരിമലയിൽ യുവതികൾ കയറണമെന്നും പാടില്ലെന്നും വാദിക്കുന്നവരുണ്ട്. ബോർഡ് ഇവരുടെ ആരുടെയും കൂടെയില്ല. ബോർഡ് ബോർഡിന്റെ കൂടെ മാത്രമാണ്. വിശ്വാസികൾക്കെതിരായി നിന്നെന്ന വാദം ശരിയല്ല. ആരാണു വിശ്വാസി എന്നതിൽ തർക്കമുണ്ട്. തങ്ങൾ തീരുമാനിക്കുന്ന ഏതാനും പേർ മാത്രമാണു വിശ്വാസികളെന്ന അഭിപ്രായം ബോർഡിനില്ല. പുനഃപരിശോധനാ ഹർജി കൊടുക്കില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. അതിനാലാണു സാവകാശ ഹർജി നൽകിയത്. കോടതിയെ കൂടുതലായി അറിയിക്കാനുള്ള കാര്യങ്ങൾ ഏഴു ദിവസത്തിനകം എഴുതിക്കൊടുക്കുമെന്നും പറഞ്ഞു.

ബോർഡ് ഭക്തർക്കൊപ്പമല്ലെന്നു തെളിഞ്ഞെന്നു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു. ബോർഡ് പ്രസിഡന്റും ഭാരവാഹികളും രാജിവയ്ക്കണമെന്നു ശബരിമല കർമസമിതി ദേശീയ നേതാവ് എസ്.ജെ.ആർ. കുമാർ ആവശ്യപ്പെട്ടു.

12ന് നട തുറക്കുമ്പോൾ നിയന്ത്രണം തുടർന്നേക്കും

ശബരിമല ∙ കുംഭമാസ പൂജയ്ക്കു 12നു നട തുറക്കുമ്പോൾ ചിത്തിര ആട്ടത്തിരുനാളിന് ഉണ്ടായിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ തന്നെ ഏർപ്പെടുത്തിയേക്കും. ദർശനത്തിനു യുവതികൾ എത്താനും അവരെ തടയാനുമുള്ള സാധ്യത ഉണ്ടെന്നാണു പൊലീസിന്റെ വിലയിരുത്തൽ. യുവതികൾ എത്തിയാൽ സംരക്ഷണം നൽകാനാണു പൊലീസിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com