ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമനക്കേസിൽ നിലവിലെ അന്വേഷണം തുടരാൻ ലോകായുക്ത തീരുമാനം. ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു സമൻസ് അയച്ചു. ലോകായുക്തയിലെ സ്പെഷൽ അറ്റോണി കൂടിയായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മഞ്ചേരി ശ്രീധരൻ നായരുടെയും പരാതിക്കാരനായ പി.കെ. ഫിറോസിന്റെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണു തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്‌തികയിൽ മന്ത്രി ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചതിൽ സ്വജനപക്ഷപാതവും ക്രമക്കേടും ഉണ്ടെന്നാണു ഹർജിയിലെ ആരോപണം.

നിയമനം സംബന്ധിച്ച മൂന്നു സർക്കാർ ഫയലുകൾ മാർച്ച് എട്ടിനു ഹാജരാക്കാനാണു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോടു ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അഞ്ചു വർഷ സേവന കാലാവധിക്കു ശേഷം ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഇന്നലെ വിരമിച്ചു. അദ്ദേഹം അവസാനം പരിഗണിച്ച കേസായിരുന്നു ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com