ADVERTISEMENT

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗവും ഐക്കൺ ചാരിറ്റീസും ചേർന്ന് 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നൽകുന്നു. പ്ലസ്ടു മുതൽ പ്രഫഷനൽ വിദ്യാഭ്യാസ തലം വരെ പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്. ജാതിമതഭേദമില്ലാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് പരിഗണിക്കുക. ഈ വർഷം ഇതുവരെ അപേക്ഷ സമർപ്പിച്ച 665 കുട്ടികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. കഴിഞ്ഞ 10 വർഷങ്ങളിലായി 4 കോടി രൂപയുടെ വിദ്യാഭ്യാസ സഹായം വിതരണം ചെയ്‌തിട്ടുണ്ട്.

ഇന്ത്യയ്‌ക്ക് അകത്തും പുറത്തും സേവനം അനുഷ്‌ഠിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങളായ ഐക്കൺ ചാരിറ്റീസ് സന്നദ്ധ പ്രവർത്തകരാണ് സ്‌കോളർഷിപ്പിനുള്ള തുക സമാഹരിക്കുന്നത്. ഈ പദ്ധതിയിൽ സ്‌കോളർഷിപ് ലഭിക്കുന്നതിന് ഡപ്യൂട്ടി സെക്രട്ടറി, ഹ്യൂമൻ എംപവർമെന്റ് ഡിപ്പാർട്‌മെന്റ്, മലങ്കര ഓർത്തഡോക്സ് സഭ, ദേവലോകം, കോട്ടയം എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന് ഫാ. പി.എ. ഫിലിപ്പ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com