ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകർ തന്റെ പിന്നാലെ വന്നു ചോദ്യങ്ങൾ ചോദിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ പൊങ്കാല അവലോകന യോഗത്തിന് ഒടുവിലാണു മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ വേദിക്കു മുന്നിലെത്തി ചോദിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ‘ഇവിടെ പിന്നിലായി പത്രപ്രവർത്തകരെ കാണുന്നുണ്ടല്ലോ. അവർക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ ഇപ്പോൾ മുന്നോട്ടുവന്നു ചോദിക്കാം. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വഴിയിൽ മൈക്കുമായി തടഞ്ഞു നിർത്തിയുള്ള ചോദ്യങ്ങൾ ഒഴിവാക്കാം – മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും തിങ്ങിനിറഞ്ഞ യോഗത്തിൽ ഏറ്റവും പിന്നിലായാണു മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നത്. അവരെ വകഞ്ഞുമാറ്റി മുന്നിലെത്താൻ മാധ്യമപ്രവർത്തർക്കു സാധിക്കുമായിരുന്നില്ല. പൊതുവേദികളിലും മറ്റും മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദ്യങ്ങൾ ചോദിക്കുന്നതു സംബന്ധിച്ചു സർക്കാർ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വിമർശനമുണ്ടായപ്പോൾ ഉത്തരവു പരിഷ്കരിച്ചെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com