ADVERTISEMENT

തിരുവനന്തപുരം∙ സാലറി ചാലഞ്ചിൽ എറ്റവും മോശം പ്രതികരണം എയ്ഡഡ് കോളജ് അധ്യാപകരിൽ നിന്നാണുണ്ടായതെന്ന് മന്ത്രി കെ.ടി. ജലീൽ. സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളജുകൾക്കുള്ള റൂസ ഫണ്ട് വിതരണോദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ വിമർശനം. എയ്ഡഡ് കോളജുകളോടു സർക്കാർ അനുഭാവത്തോടെ പെരുമാറുമ്പോൾ മോശം പ്രതികരണമാണു കോളജുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നു മന്ത്രി പറഞ്ഞു.

പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ സാലറി ചാലഞ്ച് പ്രഖ്യാപിച്ചപ്പോൾ വലിയ ശമ്പളം വാങ്ങുന്ന എയ്ഡഡ് കോളജുകളിലെ അധ്യാപകരിൽ നിന്നായിരുന്നു തണുത്ത പ്രതികരണം. താൻ പഠിപ്പിച്ച തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നൂറു ശതമാനം പേരും സാലറി ചാലഞ്ചിൽ പങ്കെടുത്തെന്നും മന്ത്രി പറഞ്ഞു.

എയ്ഡഡ് കോളജുകളിൽ 1200 അധ്യാപകരുടെ തസ്തികകളും 250 അനധ്യാപക തസ്തികകളും രണ്ടു വർഷത്തിനകം സൃഷ്ടിക്കാൻ ധനമന്ത്രി സമ്മതിച്ചെന്ന് അറിയിച്ചതിനു ശേഷമാണ് മന്ത്രി വിമർശനത്തിലേക്കു കടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com