ADVERTISEMENT

തിരുവനന്തപുരം ∙ കുംഭമാസ പൂജയ്ക്കായി ഇന്നു വൈകിട്ട് 5 നു നട തുറക്കുമ്പോൾ ശബരിമലയിൽ 3 എസ്പിമാരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ. ദർശനത്തിന് യുവതികൾ എത്തിയാൽ സുരക്ഷ ഒരുക്കാൻ സന്നിധാനവും പമ്പയും നിലയ്ക്കലും പൊലീസിന്റെ വലയത്തിലാക്കി. സന്നിധാനത്ത് വി. അജിത്തും പമ്പയിൽ എച്ച്. മഞ്ജുനാഥും നിലയ്ക്കലിൽ പി.കെ. മധുവും സുരക്ഷാ മേൽനോട്ടം വഹിക്കും. 6 ഡിവൈഎസ്പിമാരും 12 സിഐമാരും ഡ്യൂട്ടിയിലുണ്ട്. 1375 പൊലീസുകാരെയും വിന്യസിച്ചു.

നാളെ രാവിലെ 5 നു തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ ഉണ്ട്. 17 നു രാത്രി 10 നു നട അടയ്ക്കും. നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com