ADVERTISEMENT

പകൽ വായിച്ച വാർത്തകളിൽനിന്നു ചോദ്യോത്തരങ്ങളുടെ മത്സരാവേശത്തിലേക്കു മലയാളിയെ കൈപിടിച്ചുയർത്തി മനോരമ ക്വിസിനു തുടക്കം. ഏറ്റവും കുറഞ്ഞ സമയത്തിനകം മുഴുവൻ സ്കോറും ലഭിച്ച് 1000 രൂപ സമ്മാനം നേടിയ 10 പേർ ഇവർ– ഡിൻസൻ തോമസ്, അഭിജിത് പ്രസന്നൻ, ശബരീഷ് വിനായക്, ജിബിൻ കെ. ജോൺ, ബിൻസി ബിനു, കെ. നിതിൻ, സുധീർ അപ്പുക്കുട്ടൻ, അരുൺകുമാർ, സജിത്ത്കുമാർ, സാജൻ കെ. യോഹന്നാൻ. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്കു കൈമാറും.

ആദ്യദിവസം സമ്മാനം ലഭിക്കാത്തവരും കാത്തിരിക്കൂ. ഇന്നലത്തെ നിങ്ങളുടെ സ്കോർ ഈ മാസത്തെ മെഗാ സമ്മാനത്തിനായി പരിഗണിക്കും. ക്വിസിൽ പങ്കെടുക്കാൻ പുതുതായി ആപ് ഡൗൺലോഡ് ചെയ്യുന്നവർ അതിൽ അക്കൗണ്ട് തുറന്ന ശേഷമാണു ലോഗിൻ ചെയ്യേണ്ടത്. ഫെയ്സ്ബുക് അക്കൗണ്ട് ഉള്ളവർ അതുവഴി ലോഗിൻ ചെയ്താലും മതി. വിശദ മാർഗനിർദേശങ്ങളും മത്സരത്തിൽ പങ്കെടുക്കേണ്ട രീതി മനസ്സിലാക്കാൻ ഡെമോ വിഡിയോയും ആപ്പിലുണ്ട്. മത്സര വ്യവസ്ഥകൾ ഇന്നലത്തെ പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു.

ഹെൽപ്‌ലൈൻ: 6238549945 (രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ).

പത്രം വായിച്ചു പങ്കെടുക്കാനൊരുങ്ങിക്കോളൂ, ഇന്നത്തെ മത്സരത്തിനായി; സമയം രാത്രി 8.55.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com