ADVERTISEMENT

കണ്ണൂർ ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേസിലെ 12–ാം പ്രതി പി.കെ.അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി.ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് എടയന്നൂർ തെരൂരിൽ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണു പ്രതികൾ. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ അഭിനാഷും ഭാഗമായിരുന്നുവെന്നാണു പൊലീസ് കുറ്റപത്രം.

കേസിൽ പൊലീസ് അറസ്റ്റു ചെയ്ത അഭിനാഷിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഷുഹൈബ് വധക്കേസ് പ്രതികളിൽ 4 പേരെ സിപിഎമ്മിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറിയായിരുന്ന അഭിനാഷ് ഉൾപ്പെടെ ബാക്കിയുള്ളവർക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com