ADVERTISEMENT

കൊച്ചി ∙ ഐസ്ക്രീം പാർലർ അട്ടിമറിക്കേസ് ഹൈക്കോടതി നിരീക്ഷണത്തിൽ പ്രത്യേക സംഘമാണ് അന്വേഷിച്ചതെന്നും ബാഹ്യസ്വാധീനം ഉണ്ടായിരുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ആരെയും സംരക്ഷിക്കാൻ പ്രത്യേക അന്വേഷണസംഘം ശ്രമിച്ചിട്ടില്ല. ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള കേസന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ട് കീഴ്ക്കോടതി സ്വീകരിച്ചതിനെതിരെ വി.എസ്. അച്യുതാനന്ദൻ നൽകിയ റിവിഷൻ ഹർജി തള്ളണമെന്ന് കോഴിക്കോട് അസി. കമ്മിഷണർ എ.ജെ. ബാബു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ∙ ഐസ്ക്രീം കേസിൽ നടപടികൾ അവസാനിപ്പിച്ചതിനെ അനുകൂലിച്ച് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തതിനോട് പ്രതികരിക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടി എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com